ബിസിനസ്സും സമൂഹ സേവനവും ജീവിതമെന്ന നാണയത്തിന്റെ രണ്ടു വശങ്ങളായി കാണുന്ന സംരംഭക. തൃശൂര്‍ കാനാട്ടുകര സ്വദേശി സുകന്യ. മുടികൊഴിച്ചിലിന് ഹെയര്‍ ഓയില്‍ നിര്‍മിച്ചു തരംഗം സൃഷ്ടിച്ച
സുകന്യ അര്‍ബുദ രോഗികള്‍ക്ക് മുടി മുറിച്ചു നല്‍കി ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡിന് ഉടമയുമായി. സമൂഹത്തിന് മാതൃകയായി മാറി ഉചിര ഹെര്‍ബല്‍ ഓയില്‍.
ഉചിരയുടെ തുടക്കം
'ഉചിര'; മുടിത്തുമ്പുകള്‍ നിറയെ ഒരാള്‍ക്ക് വേണ്ടി മാത്രം വിടരുന്ന ചിരി എന്നര്‍ത്ഥം. മുടിയുടെ പ്രശ്നങ്ങള്‍ പരിഹരിച്ചു സമൃദ്ധമായി വളരാന്‍ അമ്മയുണ്ടാക്കിയ കാച്ചെണ്ണയില്‍ നിന്നാണ് സുകന്യ ഉചിര ഹെര്‍ബല്‍ ഓയില്‍ ബ്രാന്റ് തുടങ്ങിയത്. പ്രകൃതിയില്‍ നിന്നുള്ള 35 ചേരുവകള്‍ ചേര്‍ത്ത് ശുദ്ധമായ വെളിച്ചെണ്ണയില്‍ കാച്ചിയെടുക്കുന്നതാണ് ഹെര്‍ബല്‍ ഓയില്‍. 100% റിസള്‍ട്ട് നല്‍കുന്നതാണ് ഉചിരയുടെ ഓരോ പ്രൊഡക്ടുകളും. ഇന്ത്യയ്ക്കകത്തും പുറത്തുമായി 10,000ത്തിലധികം പേരുടെ കേശ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി. ആര്‍ക്കും ഉപയോഗിക്കാവുന്ന ഉചിര ബ്രാന്‍ഡില്‍ ഷാംപൂ, സ്കിന്‍ കെയര്‍ ഓയില്‍, ബിയേര്‍ഡ് ഓയില്‍, ലിപ്പ് കെയര്‍ ഓയില്‍, സ്കിന്‍ കെയര്‍ സോപ്പ്, സ്കിന്‍ & ഹെയര്‍ ജെല്‍, ഫെയ്സ് പാക്ക്, ഹെന്ന & നീലയമരി, നീം കോമ്പ് എന്നിവയുമുണ്ട്.
മുടി ദാനം നല്‍കി റെക്കാര്‍ഡില്‍
ഹെയര്‍ ഓയില്‍ നിര്‍മാണ രംഗത്തേക്കെത്തിയപ്പോഴാണ് സുകന്യ ക്യാന്‍സര്‍രോഗികള്‍ക്കായി മുടി ദാനം ചെയ്തു തുടങ്ങിയത്. ഗുണമേന്മയും ആരോഗ്യവുമുള്ള മുടിയുള്ള ആള്‍ക്കേ ഇത് പറ്റൂ. അപൂര്‍വ കൂട്ടുകള്‍ ചേര്‍ന്ന ഉചിര ഹെര്‍ബല്‍ ഓയിലാണ് സുകന്യയുടെ മുടിയുടെ രഹസ്യം. അര്‍ബുദത്തില്‍ മുടി നഷ്ടപ്പെട്ടവരെക്കുറിച്ചുള്ള ആകുലതകള്‍, വിഗ് നിര്‍മിക്കാനുള്ള ഭീമമായ ചെലവ്. ഇതൊക്കെയാണ് സുകന്യയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. തൃശൂര്‍ അമല ക്യാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് 5 വര്‍ഷത്തിനിടെ മൂന്ന് തവണ മുടി മുറിച്ചു നല്‍കിയതിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കാര്‍ഡും സുകന്യയെ തേടിയെത്തി.
സുകന്യയുടെ നന്മ മനസ്
സുകന്യയുടെ തലമുടി തന്നെ മാതൃകയാക്കുക. അതുവഴി സമൂഹത്തില്‍ ഹെര്‍ബല്‍ ഓയിലിന്റെ മേന്മയും കേശദാനത്തിന്റെ മഹത്വവും അറിയിക്കുക എന്നതാണ് ഉചിര ബ്രാന്റിന്റെ ലക്ഷ്യങ്ങള്‍. ഉചിര ഉപയോഗിച്ചു സമൃദ്ധമായി മുടി വളര്‍ന്ന 25ല്‍ അധികം പേര്‍ മുടി ദാനം ചെയ്തു. സുകന്യയുടെ നന്മ മനസിന് 2023ല്‍ അമല ആശുപത്രി മാനേജ്‌മെന്റ് പുരസ്കാരം നല്‍കി ആദരിച്ചു. കേശദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യ നിരക്കില്‍ ഉചിര പ്രോഡക്ടുകള്‍ നല്‍കുന്നുണ്ട്. ഉചിരയുടെ വെബ്‌സൈറ്റ് വഴിയും, ഫ്ലിപ്പ്ക്കാര്‍ട്ട്, മീഷോ, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെയും 8089785227 എന്ന വാട്ട്‌സാപ്പ് നമ്പറിലൂടെയും ഉചിരയുടെ പ്രൊഡക്റ്റുകള്‍ ഓര്‍ഡര്‍ ചെയ്യാം.