ഫാസ്റ്റ്ഫുഡിന്റെ കാലമാണ്. രുചികരമായ മികച്ച ക്വാളിറ്റിയുള്ള വ്യത്യസ്തമായ രുചികൾതേടി നിരവധിപേരാണ് യാത്രചെയ്യുന്നത്. ഇത്തരത്തിൽ രുചികരവും ഒപ്പം മികച്ച നിലവാരവുമുള്ള വിഭവങ്ങളൊരുക്കി ഉപഭോക്താക്കൾക്കുമുന്നിൽ വ്യത്യസ്തരാവുകയാണ് ഗ്രിൽ ആൻഡ് ചിൽ (GNC). ത്യസ്തങ്ങളായ ബാർബിക്യു, ബിരിയാണികൾ, ഷവർമ, സാൻവിച്ചുകൾ, ഷെയ്ക്കുകൾ, മോക്ടെയിലുകൾ തുടങ്ങി വൈവിധ്യപൂർണ്ണമായ മെനുവാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. തലശ്ശേരി സ്വദേശിയായ ഫസൽ റഹ്മാനാണ് ഗ്രിൽ ആൻഡ് ചിൽ എന്ന നൂതന ആശയത്തിന് പിന്നിൽ. തലശ്ശേരിയുടെ തനത് വിഭവങ്ങൾ ആഗോള മാർക്കറ്റിന് പരിചയപ്പെടുത്തി അനേകർ സംരംഭകരായിട്ടുണ്ടെങ്കിലും അതിൽനിന്നും വ്യത്യസ്തമായ പാതയാണ് ഫസൽ റഹ്മാൻ തിരഞ്ഞെടുത്തത്. പഠനത്തിനുശേഷം ജൂവലറിയിൽ സെയിൽസ്മാനായും ജൂവലറി മേഖലയിൽ സംരംഭകനായും പ്രവർത്തിച്ച ഫസൽ അവിടെനിന്നാണ് കസ്റ്റമർ സാറ്റിസ്ഫാക്ഷൻ എന്ന ബിസിനസ് തന്ത്രം പഠിക്കുന്നത്. ഇന്ന് ഫുഡ് ഇൻഡസ്ട്രിയിലും താൻ പിന്തുടരുന്നത് ഉപഭോക്താക്കളുടെ സന്തോഷമാണെന്ന് ഫസൽ ആത്മവിശ്വാസത്തോടെ പറയുന്നു.
കൊച്ചി ആസ്ഥാനമായി ആരംഭിച്ച സ്ഥാപനം ഇന്ന് കേരളത്തിലുടനീളം ഔട്ലറ്റുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഏകദേശം ആയിരത്തോളം ജീവനക്കാരാണ് സ്ഥാപനത്തിനുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് ഫ്രാഞ്ചൈസി ബിസിനസിലൂടെ ആയിരത്തോളം ഔട്ലറ്റുകളിലേക്ക് ഗ്രിൽ ആൻഡ് ചില്ലിനെ വളർത്തുകയാണ് ലക്ഷ്യം. ടേക് എവേ, കഫേ, റെസ്റ്റോ കഫേ തുടങ്ങി മൂന്ന് ബിസിനസ് മോഡലുകളാണ് ഗ്രിൽ ആൻഡ് ചിൽ മുന്നോട്ട് വെക്കുന്നത്. അതിൽ കഫേ, റെസ്റ്റോ കഫേ എന്നീ ബിസിനസ് മോഡലുകളിലൂടെ ബിസിനസിനെപ്പറ്റി കാര്യമായ അറിവില്ലാത്തവർക്ക് പോലും മികച്ച വരുമാനമുണ്ടാക്കാൻ സാധിക്കുമെന്നാണ് ഗ്രിൽ ആൻഡ് ചിൽ സ്ഥാപകൻ ഫസൽ റഹ്മാൻ പറയുന്നത്. ഫ്രാഞ്ചൈസി എടുക്കുന്ന സംരംഭകന് കിച്ചൺ ഡിസൈനിങ്, ഔട്ലറ്റ് പ്ലാൻ, ഔട്ലറ്റിലേക്ക് ആവശ്യമായ ഉപകരണങ്ങൾ, സ്റ്റാഫിനുള്ള ട്രെയിനിങ് എന്നിവ സ്ഥാപനം നൽകുന്നു. അതോടൊപ്പം എക്സിക്യുട്ടീവ്സിന്റെ സൈറ്റ് വിസിറ്റും സ്ഥാപനം ഉറപ്പുനൽകുന്നു. അതിൽ കുക്കിങ്, പ്രെസെന്റേഷൻ ഉൾപ്പെടെയുള്ള ട്രെയിനിംഗുകളാണ് ഫുഡ് ഇൻഡസ്ട്രിയിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന ഒരു അകൗണ്ടിങ് സിസ്റ്റമാണ് ഗ്രിൽ ആൻഡ് ചില്ലിനുള്ളത്.
സാധാരണയായി ഫുഡ് ഇൻഡസ്ട്രിയിലേക്ക് വരുന്ന ഓരോ സംരംഭകരും നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. പലപ്പോഴും പലർക്കും ഇത് സാധിക്കാറില്ല. എന്നാൽ ഇതിന് ആവശ്യമായ എല്ലാ പിന്തുണകളും നല്കാൻ മാനേജ്‌മെന്റ് ഒപ്പമുണ്ടാകും. റെസ്റ്റോറന്റ് മാനേജ്‌മെന്റിനെക്കുറിച്ച് വ്യക്തമായ ധാരണകളില്ലാത്ത വ്യക്തികൾക്ക് പോലും ആവശ്യമായ എല്ലാ പിന്തുണകളും സഥാപനം നൽകുന്നുണ്ട്. ഇതിലൂടെ മികച്ച സംരംഭകരാകാനുള്ള അവസരമാണ് ഒരുക്കപ്പെടുന്നത്. ഇന്ത്യയിലുടനീളം ഫ്രാഞ്ചൈസി മോഡൽ ഔട്ലറ്റുകൾ തുറക്കാനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. മലേഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാപനം.