Search

Newsletter image

Subscribe to the Newsletter

Join 500k+ people to get notified about new posts, news, and tips.

Do not worry, we don't spam!

Brand Stories

രാത്രികാലങ്ങളില്‍ കൂലിപ്പണിയെടുത്ത് പഠനം നടത്തിയ യുവാവ്. നാട്ടിലെ ആദ്യത്തെ എന്‍ജിനീയര്‍. പഠനത്തിന് പിന്നാലെ ജോലിയിലേക്ക്. ചുരുങ്ങിയ കാലത്തിനൊടുവില്‍ സംരംഭകന്‍. ഇന്ന് ലക്ഷങ്ങള്‍ വരുമാനമുള്ള മൂന്ന് കമ്പനികളുടെ അധിപന്‍. ട്രേഡിങ് രംഗത്ത് പകരംവെയ്ക്കാനില്ലാത്ത ഇന്‍വസ്റ്റിഫൈ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഉടമ സെബിന്‍ സേവ്യര്‍ തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു.
ഇന്ന് സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിങിലെ മുന്‍നിര ബ്രാന്റാണ് ഇന്‍വെസ്റ്റിഫൈ.  

2014ല്‍ ഓൺ എയർ എ കമ്പനിയിലൂടെയാണ് സെബിന്‍ സംരംഭക ലോകത്തേക്കെത്തുന്നത്. മൂന്ന് വര്‍ഷം കൊണ്ടു ഓണ്‍ എയര്‍ മികച്ച സാമ്പത്തിക വളര്‍ച്ച നേടി. മൊബൈല്‍ ടവര്‍ നിര്‍മാണത്തിലെ ടെക്നിക്കല്‍ കാര്യങ്ങളാണ് കമ്പനി ചെയ്തിരുന്നത്. പ്രസരണ ശേഷി വര്‍ദ്ധിപ്പിക്കല്‍, ലഭ്യമാക്കല്‍ തുടങ്ങിയ സേവ നങ്ങളാണ് കമ്പനി ചെയ്തു നല്‍കിയിരുന്നത്. കൂടാതെ 24 മണിക്കൂറും കമ്പനി സേവനങ്ങള്‍ നല്‍കി. കമ്പനി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു പോരുന്നതിനാല്‍ വോഡഫോണ്‍ ഓണ്‍ എയര്‍ കമ്പനിയെവെണ്ടര്‍ഷിപ്പായി എടുത്തു. ഒരു മള്‍ട്ടിനാഷണല്‍ കമ്പനി കേരളത്തിലെ കമ്പനിയെ വെണ്ടര്‍ഷിപ്പായി എടുക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. വെണ്ടൂര്‍ ഇന്‍ഡസ് ടവറില്‍ Zieben Telecom pvt Ltd കമ്പനിക്കും തുടക്കമിട്ടു. ഓള്‍ കേരള ഇലക്ട്രിക്കലും സിവില്‍ വര്‍ക്കുകളും കമ്പനി ഏറ്റെടുത്തു ചെയ്യുന്നു.

കൈമുതലായുള്ള കഠിനാധ്വാനം മറ്റൊരു കമ്പനിക്കു തുടക്കമിടാനും സെബിനെ പ്രേരിപ്പിച്ചു. കേരളമാകെ പടര്‍ന്നു കിടക്കുന്നലോജിസ്റ്റിക് കമ്പനി. ഓരോ പ്രദേശത്തെയും ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നല്‍കിയാണ് കമ്പനിയുടെ പ്രവര്‍ത്തനം. മറ്റൊരു കമ്പനിക്ക് സെബിന്‍ തുടക്കിമിട്ടു. സ്റ്റോക്ക് മാര്‍ക്കറ്റിങ് ട്രേഡ് ചെയ്തു മികച്ച വരുമാനമുണ്ടാക്കാനായി ഇന്‍വസ്റ്റിഫൈ ഫിനാന്‍ഷ്യല്‍ സര്‍വീസസ്.കേരളത്തിലെ ഏറ്റവും മികച്ച ഷെയര്‍ ട്രേഡര്‍ കമ്പനിയായ ഇന്ത്യന്‍ ഇന്‍ഫോലൈന്റെ ഫ്രാഞ്ചൈസിയിലൂടെ ട്രേഡിങിന് തുടക്കമിട്ടു.

ട്രേഡിങ് മാത്രമല്ല, ഈ രംഗത്തേക്കെത്തുന്നവര്‍ക്ക് ക്ലാസുകളും നല്‍കുന്നു. ഓണ്‍ലൈനായും ഓഫ് ലൈനായുമാണ് ക്ലാസുകള്‍. ഒരു ബാച്ചില്‍ 30 മുതല്‍ 40 പേരാണുള്ളത്. റിസര്‍ച്ച് അനാലിസിസും ട്രേഡുമാണ് പ്രധാനമായും. കൂടാതെ ലൈവ് കോളുകളും മെന്റര്‍ സപ്പോര്‍ട്ടും ചെയ്തു നല്‍കുന്നു. ആലുവ ചൂര്‍ണിക്കര മരിയാപുരംചര്‍ച്ച് റോഡിലാണ് ഇന്‍വസ്റ്റിഫൈ പ്രവര്‍ത്തിക്കുന്നത്. ലോക ഓഹരി വിപണികളുടെ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേകം തയാറാക്കിയ മുറിയും മറ്റു സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. റിസര്‍ച്ച് ചെയ്യാനും ട്രേഡിങിനുമായി 12 പേര്‍ ജോലിക്കാരായുണ്ട്. ഓപ്ഷന്‍ ബൈയിങ് ആണ് പ്രധാനമായും ചെയ്യുന്നത്. ടെക്നിക്കല്‍ അനാലിസിസില്‍ പ്രൈസ് ആക്ഷന്‍ അടിസ്ഥാനമാക്കിയുള്ള ട്രേഡുകളാണ് ചെയ്യുന്നത്. കോഴ്‌സും സമാനമായ രീതിയിലുള്ളതാണ്.

ട്രേഡിങ് ആരംഭിച്ചതോടെ ഒട്ടേറെ പേര്‍ പരിശീലനത്തിനായി സെബിനെ തേടിയെത്തി. ഇതാണ് ക്ലാസ് തുടങ്ങാന്‍ കാരണമായത്. മികച്ച പരിശീലനം നേടിയവര്‍ക്ക് ലൈഫ്‌ടൈം സര്‍വീസും ഇന്‍വസ്റ്റിഫൈ നല്‍കുന്നു. പഠിക്കുന്നതിന് മാത്രമാണ് ഫീസ് വാങ്ങുന്നത്, മറ്റു ഫീസുകള്‍ ഒന്നും തന്നെ ഈടാക്കുന്നില്ല. ബ്രോക്കറേജില്‍ നിന്നാണ് ഓഫീസ് കാര്യങ്ങളും സ്റ്റാഫിന്റെ ശമ്പളവും ലഭിക്കുന്നത്. കൂടാതെചില ക്ലൈന്റുകളുടെ അക്കൗണ്ടുകളും കൈകാര്യം ചെ യ്യുന്നുണ്ട്. അക്കൗണ്ട് ഹാന്റില്‍ ചെയ്യുന്നതില്‍ നിന്ന് ലാഭത്തിന്റെ വിഹിതം മാത്രമാണ് ഈടാക്കുന്നത്. ഭാര്യ മിനു സേവ്യറാണ് ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.