കരുത്തുറ്റ വിശ്വാസത്തിലൂന്നിയുള്ള ബിസിനസാണ് ലിസ്റ്റണ്‍ ജോര്‍ജ് എന്ന സംരംഭകന്റെയും ജോര്‍ജ് ഫോര്‍വേര്‍ഡ്‌സ് കമ്പനിയുടെയും വളര്‍ച്ചയ്ക്കു പിന്നില്‍. ഇന്ത്യയ്ക്ക് അകത്തും വിദേശ രാജ്യങ്ങളിലേക്കും അനുമതിയുള്ള ഉല്‍പ്പന്നങ്ങള്‍ ഷിപ്പ് മാര്‍ഗം കയറ്റുമതി ചെയ്യുന്ന ജോര്‍ജ് ഫോര്‍വേര്‍ഡ്‌സ് ആഗോളതലത്തില്‍ സേവനങ്ങള്‍ നല്‍കുന്നു.
പഠനത്തിന് ശേഷം ഗ്രാന്റ്ഫാദറില്‍ നിന്നും കുടുംബ ബിസിനസായ ഇവിഎം ഗ്രൂപ്പില്‍ നിന്നുമാണ് ലിസ്റ്റണ്‍ ജോര്‍ജ് ബിസിനസിന്റെ പാഠങ്ങള്‍ ഉള്‍കൊള്ളുന്നത്. സുഹൃത്തിനൊപ്പം സംരംഭം തുടങ്ങി ബിസിനസ് ലോകത്തേക്കെത്തി. ജോര്‍ജ് ഫോര്‍വേര്‍ഡ്‌സ് തുടങ്ങി സ്വതന്ത്ര സംരംഭകനായി. നല്ല ബ്രാന്റുകള്‍ക്ക് മികച്ച സര്‍വീസ് നല്‍കിയതോടെ കൂടുതല്‍ ബ്രാന്റുകള്‍ ജോര്‍ജ് ഫോര്‍വേര്‍ഡ്‌സിനെ തേടിയെത്തി. പ്രമുഖരായ 70 ബ്രാന്റുകളുടെ ഉല്‍പ്പന്നങ്ങളും മറ്റും വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. ബ്രാന്റുകള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും കമ്പനി ചെയ്തു നല്‍കുന്നു. സുരക്ഷിതമായി എത്തിക്കേണ്ട് സ്ഥലത്ത് കൃത്യ സമയത്ത് എത്തിക്കുന്നത് മാത്രമല്ല, കമ്പനിയുടെ ഉത്തരവാദിത്വം. ഇടയ്ക്കുണ്ടാകുന്ന സാങ്കേതിത പ്രശ്‌നങ്ങള്‍ പോലും കമ്പനി പരിഹരിക്കുന്നു. കൂടാതെ ചില ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി ഓഫര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തു നല്‍കുന്നു. സമയാമസയങ്ങളില്‍ ഓരോ സേവനങ്ങളും പൂര്‍ത്തിയാക്കി കുറഞ്ഞ ചെലവില്‍ ഈ സര്‍വീസ് ചെയ്തു നല്‍കുന്നു. എന്‍ഡ് ടു എന്‍ഡ് സേവനങ്ങള്‍ പൂര്‍ണമായും ചെയ്തു നല്‍കുന്ന കമ്പനിയെന്ന് ജോര്‍ജ് ഫോര്‍വേര്‍ഡ്‌സിനെ വിളിക്കാം.
കേരളത്തില്‍ ഏജന്‍സികളില്ലാത്ത കമ്പനികള്‍ക്ക് സ്വന്തം കമ്പനി പോലെ തന്നെ സര്‍വീസുകളും ചെയ്തു നല്‍കുന്നു. ഒപ്പം ഏത് കമ്പനിക്കും സ്വന്തം ബ്രാഞ്ച് പോലെ സേവനങ്ങള്‍ ചെയ്തു നല്‍കാനും ഉപയോഗിക്കാം. കൂടാതെ ഇന്ത്യയിലെ എല്ലാ പോര്‍ട്ടുകളിലും ജോര്‍ജ് ഫോര്‍വേര്‍ഡ്‌സ് സര്‍വീസ് ലഭിക്കുന്നു. അത്യാസന്ന നിലയില്‍ കിടന്ന രോഗിക്ക് മെഡിസിനുകള്‍ പോലും കൃത്യ സമയത്ത് എത്തിച്ചു നല്‍കിയിട്ടുണ്ട്. കസ്റ്റമര്‍ ആവശ്യപ്പെടുന്ന ഏത് സര്‍വീസും ചെയ്തു നല്‍കുന്നു. വിദേശ രാജ്യങ്ങളില്‍ പല ബ്രാന്റുകളുമായി സഹകരിക്കുന്നു. ദുബൈയില്‍ സര്‍വീസ് ഓഫീസും ഉണ്ട്...