20 नवंबर 2026शुक्रवार
SENSEX 81,245.30 ▲ +0.42%NIFTY 50 24,812.55 ▲ +0.38%GOLD (10g) ₹76,450 ▼ -0.12%USD/INR 83.42 ▲ +0.05%BRENT $78.40 ▼ -0.60%
ताज़ा समाचार · 04:30 IST
എന്റെ സംരംഭം – സംരംഭകരുടെ വിജയമന്ത്രം
ब्रेकिंग
Success Stories

ഹോട്ടലുകളുടെ സ്വന്തം ഡോക്ടർ!മലയാളി ദമ്പതികളുടെ വേറിട്ട സംരംഭം! #sparkstories

Spark Stories · 19 नवंबर 2026 · YouTube पर देखें ↗

മലപ്പുറം കോട്ടക്കൽ സ്വദേശിയായ ശ്രീകാന്ത് മൈക്രോബയോളജി പഠനത്തിന് ശേഷം ഒരു ആശുപത്രിയിലാണ് കരിയർ ആരംഭിക്കുന്നത്. പിന്നീട് കൊല്ലത്തെ Seafood Exporting കമ്പനിയിലൂടെ ദുബായിലെ Emirates Flight Catering-ൽ Food Safety Officer ആയി എത്തി.

എന്നാൽ കോവിഡ് കാലത്ത് നാട്ടിലേക്ക് തിരിച്ചെത്തേണ്ടി വന്നതോടെ ശ്രീകാന്തിന്റെ കരിയറിൽ വലിയൊരു മാറ്റമുണ്ടായി.

ദുബായിൽ ജോലി ചെയ്തിരുന്ന കാലത്ത് മനസ്സിലാക്കിയ ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം കേരളത്തിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും എത്തിക്കണമെന്ന ചിന്തയാണ് ശ്രീകാന്തിനെ പുതിയൊരു സംരംഭത്തിലേക്ക് നയിച്ചത്.

MBA ബിരുദധാരിയായ ഭാര്യ വിദ്യയും കൂടെ നിന്നതോടെ Dr. FoodTech എന്ന വ്യത്യസ്തമായ സംരംഭത്തിന് തുടക്കമായി.

വലിയ മുതൽമുടക്കൊന്നുമില്ലാതെ, സ്വന്തം സമയവും അനുഭവസമ്പത്തും നിക്ഷേപിച്ചായിരുന്നു തുടക്കം.

ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും അടുക്കളകളിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന പ്രശ്നങ്ങൾ കണ്ടെത്തി, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ പരിഹാരങ്ങൾ നൽകുകയാണ് ഇവരുടെ ലക്ഷ്യം.

ഒരു ഹോട്ടലിൽ പരിശോധനയ്ക്കെത്തിയപ്പോൾ അടുക്കളയിലേക്ക് നേരിട്ട് തുറക്കുന്ന ശുചിമുറിയാണ് ശ്രീകാന്ത് കണ്ടത്. കൈ കഴുകാനുള്ള സൗകര്യം പോലും ഇല്ലാത്ത അവസ്ഥ. എന്നാൽ ഹോട്ടൽ ഉടമയുടെ സഹകരണത്തോടെ ആ പ്രശ്നത്തിന് പ്രായോഗികമായ പരിഹാരം കണ്ടെത്താൻ സാധിച്ചു.

ഇത്തരത്തിൽ ഭക്ഷണത്തിന്റെ രുചിക്കൊപ്പം സുരക്ഷയും ഉറപ്പാക്കണമെന്ന ആശയവുമായാണ് Dr. FoodTech മുന്നോട്ട് പോകുന്നത്.

ഭക്ഷ്യസുരക്ഷയിൽ മാത്രം ഒതുങ്ങുന്നതല്ല ഇവരുടെ സ്വപ്നങ്ങൾ. Food Technology, Microbiology തുടങ്ങിയ മേഖലകളിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഇവർ ആഗ്രഹിക്കുന്നു.

ഭാര്യയും ഭർത്താവും ഒരുമിച്ച് ബിസിനസ് നടത്തുന്നതിന്റെ അനുഭവങ്ങളും വെല്ലുവിളികളും ഇവർ പങ്കുവയ്ക്കുന്നു.



ദുബായിലെ ജോലിയിൽ നിന്ന് ഹോട്ടലുകളുടെ സ്വന്തം ഡോക്ടറായി മാറിയ ശ്രീകാന്തിന്റെയും വിദ്യയുടെയും സ്പാർക്കുള്ള സംരംഭക കഥ കേൾക്കാം
#sparkstories #coffeewithannasusan




🎙️𝗦𝗣𝗔𝗥𝗞𝗦𝗧𝗢𝗥𝗜𝗘𝗦 - 𝗖𝗢𝗙𝗙𝗘𝗘 𝗪𝗜𝗧𝗛 𝗔𝗡𝗡𝗔𝗦𝗨𝗦𝗔𝗡
——————————————————————

𝗚𝗨𝗘𝗦𝗧 𝗗𝗘𝗧𝗔𝗜𝗟𝗦
Vidhya Babu- Chief Executive Officer
Sreekanth Puthen Veettil- Chief Operating Officer