20 നവംബർ 2026വെള്ളിയാഴ്ച
SENSEX 81,245.30 ▲ +0.42%NIFTY 50 24,812.55 ▲ +0.38%GOLD (10g) ₹76,450 ▼ -0.12%USD/INR 83.42 ▲ +0.05%BRENT $78.40 ▼ -0.60%
ഏറ്റവും പുതിയ വാർത്തകൾ · 02:36 IST
എന്റെ സംരംഭം – സംരംഭകരുടെ വിജയമന്ത്രം
ബ്രേക്കിങ്
തദ്ദേശ സ്ഥാപനങ്ങൾക്ക് ₹265.55 കോടി അനുവദിച്ച് കേരള സർക്കാർതദ്ദേശ സ്ഥാപനങ്ങൾക്ക് ₹265.55 കോടി അനുവദിച്ച് കേരള സർക്കാർതദ്ദേശ സ്ഥാപനങ്ങൾക്ക് ₹265.55 കോടി അനുവദിച്ച് കേരള സർക്കാർതദ്ദേശ സ്ഥാപനങ്ങൾക്ക് ₹265.55 കോടി അനുവദിച്ച് കേരള സർക്കാർകേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങൾ വിദേശ വിപണിയിലേക്ക്, കൊച്ചി വിമാനത്താവളത്തിൽ പാക്ക്‌ഹൗസ് ഒരുക്കാൻ സിയാൽമൂന്നര വർഷത്തിൽ ₹30 കോടി കടന്ന് കൊച്ചി വാട്ടർ മെട്രോയുടെ ടിക്കറ്റ് വരുമാനംസംരംഭക വർഷം: കേരളത്തിൽ ഒരു ലക്ഷത്തിലധികം പുതിയ സംരംഭങ്ങൾഓഹരി വിപണി: സെൻസെക്സ് പുതിയ ഉയരത്തിൽ, നിക്ഷേപകർ അറിയേണ്ടത്
വിജയകഥ

വലിയ വീടുകളുടെ ഗേറ്റ് കടക്കാൻ പോലും പേടിച്ചിരുന്ന അജയ് ശങ്കർ ‘ഡോക്ടർ ഇന്റീരിയറും’ സംരംഭകനുമായ കഥ

Spark Stories · 19 നവംബർ 2026 · YouTube-ൽ കാണുക ↗

കോട്ടയം കല്ലറയിൽ ജനിച്ച് പുതുപ്പള്ളിയിൽ സ്ഥിരതാമസമാക്കിയ അജയ് ശങ്കറിന്റെ യാത്ര, പല വഴികളിലൂടെ കടന്നുവന്ന ഒരു വളർച്ചയുടെ കഥയാണ്.

Chemistry Degreeയും IGNOU-യിൽ MBAയും, കൂടാതെ Architecture-ൽ Diplomaയും പൂർത്തിയാക്കിയെങ്കിലും കരിയറിന്റെ തുടക്കം Eastern-ലെ Food Testing Lab-ലായിരുന്നു. പിന്നീട് മലയാള മനോരമയിൽ Circulation Inspector ആയി ജോലി ചെയ്തു.

ആദ്യ 11 മാസത്തോളം പത്രവുമായി വീടുകൾ കയറിയിറങ്ങിയ കാലം. വലിയ വീടുകളുടെ ഗേറ്റ് കടക്കാൻ പോലും ആദ്യമൊക്കെ മടി ആയിരുന്നു. ജീവിതത്തിൽ തനിക്ക് ആത്മവിശ്വാസം നൽകിയത് മനോരമയിലെ ആ കാലഘട്ടമാണെന്ന് അജയ് പറയുന്നു.

ജോലിയിൽ നിന്ന് മാറിയപ്പോൾ ഭാര്യയുടെ പിന്തുണയോടെ പുതിയൊരു വഴി തേടി. Construction മേഖലയെക്കുറിച്ച് പഠിച്ച കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ YouTube Channel ആരംഭിച്ചു. തുടക്കത്തിൽ പതുക്കെയായിരുന്നെങ്കിലും, പിന്നീട് വളരെ വേഗത്തിൽ ആളുകളിലേക്ക് എത്തിത്തുടങ്ങി. അങ്ങനെയാണ് ‘Doctor Interior’ എന്ന ചാനൽ വളർന്നത്.

ആദ്യ Promotion ആയി ലഭിച്ച ₹20,000 മുതൽ, ഏറ്റുമാനൂരിൽ D’Soul Doors & Windows എന്ന സംരംഭത്തിലേക്കും പിന്നീട് Real Estate മേഖലയിലേക്കും യാത്ര നീണ്ടു.

ഇന്ന് Home Consultant, Speaker, Content Creator, Entrepreneur എന്നീ നിലകളിൽ സജീവമാണ് അജയ് ശങ്കർ.

200 sq. ft. വീട്ടിൽ നിന്ന് 2200 sq. ft. വീട്ടിലേക്കുള്ള ഈ യാത്ര, ഒരു വീടിന്റെ വലുപ്പം മാറിയ കഥ മാത്രമല്ല — ഓരോ ഘട്ടത്തിലും സ്വയം വളർന്ന ഒരു സംരംഭകന്റെ സ്പാർക്ക് ഉള്ള കഥ കൂടിയാണ്.
#sparkstories #coffeewithannasusan





🎙️𝗦𝗣𝗔𝗥𝗞𝗦𝗧𝗢𝗥𝗜𝗘𝗦 - 𝗖𝗢𝗙𝗙𝗘𝗘 𝗪𝗜𝗧𝗛 𝗔𝗡𝗡𝗔𝗦𝗨𝗦𝗔𝗡
——————————————————————

𝗚𝗨𝗘𝗦𝗧 𝗗𝗘𝗧𝗔𝗜𝗟𝗦
Ajay shankar
Managing Director of Dr. Interior

Partner & Brand Ambassador of D soul Doors& Windows LLP