2,500 രൂപ ശമ്പളത്തിൽ നിന്ന് 35 മില്യൺ ഡോളറിന്റെ Emirates First സാമ്രാജ്യത്തിലേക്കുള്ള വിജയഗാഥ!
കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയായ ജമാദ് ഉസ്മാന്റെ സംരംഭ യാത്രയുടെ തുടക്കം പഠനകാലത്ത് ഉമ്മ കണ്ടെത്തിക്കൊടുത്ത ജ്വല്ലറി ജോലിയിലൂടെയായിരുന്നു.
പതിനാറാം വയസ്സിൽ 2,500 രൂപ ശമ്പളത്തിന് ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് മലബാർ ഗോൾഡിലെത്തി. തിരൂർ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ ജോലി പരിചയം സെയിൽസിലും മാനേജ്മെന്റിലും മികച്ച അറിവ് നേടാൻ സഹായിച്ചു. ഒരു സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ ദുബായിലെത്തിയതാണ് ജീവിതത്തിലെ വഴിത്തിരിവായത്. അവിടെ ലഭിച്ച പുതിയ അവസരങ്ങളും ബന്ധങ്ങളും സ്വന്തമായി ഒരു സംരംഭം തുടങ്ങാനുള്ള ആത്മവിശ്വാസം നൽകി.
2017-ൽ ദുബായിലെ ചെറിയൊരു ഓഫീസിൽ മൂന്ന് ജീവനക്കാരുമായി Emirates First ആരംഭിച്ചു. ബിസിനസ് സെറ്റപ്പ് സേവനങ്ങളെ കൂടുതൽ ജനകീയവും വിശ്വാസയോഗ്യവുമാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ തുടക്കം അത്ര എളുപ്പമായിരുന്നില്ല. കമ്പനിയുടെ പേരിനുവേണ്ടി ഒന്നര വർഷത്തോളം നീണ്ട നിയമപോരാട്ടവും സാമ്പത്തിക പ്രതിസന്ധികളും ബിസിനസിലെ തിരിച്ചടികളും നേരിടേണ്ടിവന്നു. ഈ വെല്ലുവിളികളെല്ലാം മറികടക്കാൻ അദ്ദേഹത്തെ സഹായിച്ചത് കഠിനാധ്വാനവും മികച്ച ബന്ധങ്ങളും കസ്റ്റമേഴ്സിന്റെ വിശ്വാസവുമായിരുന്നു.
ഓരോ അവസരവും പരമാവധി പ്രയോജനപ്പെടുത്തിയും കസ്റ്റമർ സർവീസിന് പ്രാധാന്യം നൽകിയും Emirates First പതിയെ വളർന്നു.
ഇന്ന് ആറ് ബ്രാഞ്ചുകളിലായി 217 ജീവനക്കാരുള്ള Emirates First, 35,000-ത്തിലധികം ബിസിനസ് ലൈസൻസുകൾ ഒരുക്കിനൽകിയതായി ജമാദ് പറയുന്നു. UAEയിലെ അതോറിറ്റിയിൽ നിന്ന് ലഭിച്ച 'Freezone Man' എന്ന വിശേഷണവും അദ്ദേഹത്തിന്റെ സംരംഭകയാത്രയിലെ അഭിമാനനേട്ടമാണ്. 2027-ഓടെ ഫ്രീസോൺ മാനേജ്മെന്റ് മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും കൂടുതൽ സംരംഭകർക്ക് ബിസിനസ് അവസരങ്ങൾ ഒരുക്കാനുമാണ് ലക്ഷ്യം.
ഒരു സാധാരണ ജോലിക്കാരനിൽ നിന്ന് കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത സംരംഭകനിലേക്കുള്ള വളർച്ചയും അതിന് പിന്നിലെ കഠിനാധ്വാനവും പ്രതിസന്ധികളും ജീവിതപാഠങ്ങളും അധികമാരും അറിയാത്ത അനുഭവങ്ങളും ജമാദ് ഉസ്മാൻ പങ്കുവെക്കുന്നു, സ്പാർക്കിന്റെ പുതിയ എപ്പിസോഡിൽ.
#sparkstories #coffeewithannasusan
🎙️𝗦𝗣𝗔𝗥𝗞𝗦𝗧𝗢𝗥𝗜𝗘𝗦 - 𝗖𝗢𝗙𝗙𝗘𝗘 𝗪𝗜𝗧𝗛 𝗔𝗡𝗡𝗔𝗦𝗨𝗦𝗔𝗡
——————————————————————
𝗚𝗨𝗘𝗦𝗧 𝗗𝗘𝗧𝗔𝗜𝗟𝗦
Jamad Usman
Founder, CEO, and Managing Director of Emirates First Group