20 നവംബർ 2026വെള്ളിയാഴ്ച
SENSEX 81,245.30 ▲ +0.42%NIFTY 50 24,812.55 ▲ +0.38%GOLD (10g) ₹76,450 ▼ -0.12%USD/INR 83.42 ▲ +0.05%BRENT $78.40 ▼ -0.60%
ഏറ്റവും പുതിയ വാർത്തകൾ · 04:22 IST
എന്റെ സംരംഭം – സംരംഭകരുടെ വിജയമന്ത്രം
ബ്രേക്കിങ്
തദ്ദേശ സ്ഥാപനങ്ങൾക്ക് ₹265.55 കോടി അനുവദിച്ച് കേരള സർക്കാർതദ്ദേശ സ്ഥാപനങ്ങൾക്ക് ₹265.55 കോടി അനുവദിച്ച് കേരള സർക്കാർതദ്ദേശ സ്ഥാപനങ്ങൾക്ക് ₹265.55 കോടി അനുവദിച്ച് കേരള സർക്കാർതദ്ദേശ സ്ഥാപനങ്ങൾക്ക് ₹265.55 കോടി അനുവദിച്ച് കേരള സർക്കാർകേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങൾ വിദേശ വിപണിയിലേക്ക്, കൊച്ചി വിമാനത്താവളത്തിൽ പാക്ക്‌ഹൗസ് ഒരുക്കാൻ സിയാൽമൂന്നര വർഷത്തിൽ ₹30 കോടി കടന്ന് കൊച്ചി വാട്ടർ മെട്രോയുടെ ടിക്കറ്റ് വരുമാനംസംരംഭക വർഷം: കേരളത്തിൽ ഒരു ലക്ഷത്തിലധികം പുതിയ സംരംഭങ്ങൾഓഹരി വിപണി: സെൻസെക്സ് പുതിയ ഉയരത്തിൽ, നിക്ഷേപകർ അറിയേണ്ടത്
വിജയകഥ

75 വർഷങ്ങൾ,3 തലമുറകൾ! ഇത് കേരളത്തിന്റെ എണ്ണ വിപണിയെ ലോകത്തിന്റെ നെറുകയിലെത്തിച്ച സ്വർണ്ണം ഗ്രൂപ്പ്

Spark Stories · 19 നവംബർ 2026 · YouTube-ൽ കാണുക ↗

കൈവണ്ടിയിലും വഞ്ചിയിലും നല്ലെണ്ണ എത്തിച്ചിരുന്ന കാലത്തുനിന്ന്, ഇന്ന് 200-ലധികം വിതരണക്കാരും 300-ലധികം ഉൽപ്പന്നങ്ങളുമുള്ള ബ്രാൻഡിലേക്കുള്ള വളർച്ച! 75 വർഷത്തെ പാരമ്പര്യവും മൂന്ന് തലമുറകളുടെ അധ്വാനവും ചേർന്നതാണ് സ്വർണം നല്ലെണ്ണയുടെ വിജയകഥ.

അബ്ദുൽ റഹ്മാന്റെയും അബ്ദുൽ ഹമീദിന്റെയും പിതാക്കന്മാർ തങ്ങളുടെ സഹോദരങ്ങൾക്കൊപ്പം തുടങ്ങിയ നല്ലെണ്ണ ബിസിനസാണ് ഈ യാത്രയുടെ തുടക്കം. ചക്കിലാട്ടിയ നല്ലെണ്ണ 15 കിലോ പാക്കുകളിലാക്കി കൈവണ്ടിയിൽ കൊണ്ടുപോയി വഞ്ചിയിൽ കയറ്റി വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചിരുന്ന കാലം.

1998-ൽ സ്വന്തം ബ്രാൻഡ് എന്ന ആശയം രൂപപ്പെട്ടു. രണ്ടാം തലമുറയിലെ അബ്ദുൽ റഹ്മാനും അബ്ദുൽ ഹമീദും ആദ്യം കളക്ഷൻ ജോലികളിലൂടെയാണ് ബിസിനസിന്റെ അടിസ്ഥാനങ്ങൾ പഠിച്ചത്. ഫോണുകൾ വ്യാപകമല്ലാതിരുന്ന കാലത്ത് കടകൾ കയറിയിറങ്ങി വ്യാപാരികളുമായി നേരിട്ട് ഇടപഴകിയായിരുന്നു വിപണിയെ അടുത്തറിഞ്ഞത്. 2005-ൽ ജാഫറും ഫൈസലും എത്തിയതോടെ ബിസിനസ് കൂടുതൽ വിപണികളിലേക്ക് വ്യാപിച്ചു.

“ക്വാളിറ്റിയിൽ വിട്ടുവീഴ്ച അരുത്” എന്ന അച്ഛന്റെ ഉപദേശം ഇന്നും ബ്രാൻഡിന്റെ അടിത്തറയാണ്. ഉൽപ്പാദനത്തിലെ സാങ്കേതിക വെല്ലുവിളികളിൽനിന്ന് പഠിച്ച്, AGMARK സർട്ടിഫിക്കേഷനും GLC പരിശോധനയും വഴി ഗുണനിലവാരം ഉറപ്പാക്കി സ്വർണം മുന്നേറി. നല്ലെണ്ണയിൽ തുടങ്ങിയ ബിസിനസ് ഇന്ന് അരി, എണ്ണ, സ്നാക്സ്, ഫ്രോസൺ ഫുഡ്, ഡിറ്റർജന്റ്, പാത്രം കഴുകുന്ന ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിലും സാന്നിധ്യമറിയിക്കുന്നു.

ഇത്രയും വിപുലമായ ബിസിനസായി വളർന്നിട്ടും വായ്പകളില്ലാതെ മുന്നോട്ടുപോകാൻ സ്വർണത്തിന് കരുത്താകുന്നത് കുടുംബം തലമുറകളായി പിന്തുടരുന്ന സാമ്പത്തിക അച്ചടക്കമാണ്. ഇന്ന് മൂന്നാം തലമുറയുടെ നേതൃത്വത്തിൽ, കാലത്തിനനുസരിച്ച് ബിസിനസ് വിപുലീകരിക്കുമ്പോഴും മുൻതലമുറകൾ പകർന്നുനൽകിയ മൂല്യങ്ങളും ഗുണനിലവാരത്തിലുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനവും തുടരുന്നു. കേരളത്തിൽ നേടിയ വിശ്വാസം കൂടുതൽ വിപണികളിലേക്കെത്തിച്ച്, അന്താരാഷ്ട്ര തലത്തിൽ സ്വർണത്തിന്റെ സാന്നിധ്യം ശക്തമാക്കുകയാണ് അടുത്ത ലക്ഷ്യം.
#sparkstories #coffeewithannasusan




🎙️𝗦𝗣𝗔𝗥𝗞𝗦𝗧𝗢𝗥𝗜𝗘𝗦 - 𝗖𝗢𝗙𝗙𝗘𝗘 𝗪𝗜𝗧𝗛 𝗔𝗡𝗡𝗔𝗦𝗨𝗦𝗔𝗡
——————————————————————

𝗚𝗨𝗘𝗦𝗧 𝗗𝗘𝗧𝗔𝗜𝗟𝗦
P H ABDUL HAMEED
P A ABDUL RAHIMAN

Directors of swarnam group