മെഡിക്കൽ ഷോപ്പിലെ കുട്ടേട്ടന്റെ മകൻ;ഇന്ന് കോടീശ്വരന്മാരെ സൃഷ്ടിക്കുന്ന സംരംഭകൻ.#sparkstories
ചില യാത്രകൾക്ക് ലക്ഷ്യത്തേക്കാൾ വിലയുള്ളത്, വഴിയിൽ നമ്മൾ നേടിയെടുക്കുന്ന മാറ്റങ്ങളാണ്.
മെഡിക്കൽ സ്റ്റോറിലെ ഒരു ഫാർമസിസ്റ്റിന്റെ മകനായി എറണാകുളത്ത് നിന്ന് തുടങ്ങിയ യാത്ര. ₹6,500 ശമ്പളമുള്ള കാൾ സെന്റർ ജോലിയിൽ നിന്ന് MBA, ബാങ്കിംഗ്, വിദേശ ജോലി, കോർപ്പറേറ്റ് അനുഭവങ്ങൾ… ഓരോ ഘട്ടവും പ്രാശോബ് എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെയും മാറ്റിക്കൊണ്ടിരുന്നു.
Smart-ലെ ജോലി കാലത്ത് high-profile ആളുകളുമായി അടുത്ത് ഇടപഴകിയ അനുഭവം ഒരു തിരിച്ചറിവിലേക്ക് നയിച്ചു — ഒരു നല്ല Employee ആകുന്നതിൽ നിന്ന്, മറ്റുള്ളവരെ വളർത്താൻ കഴിയുന്ന Entrepreneur ആകുന്നതിലേക്കുള്ള യാത്ര.
STAKS-ൽ നിന്ന് FLY-യിലേക്ക് എത്തിയപ്പോൾ ലക്ഷ്യം ഒരു സ്ഥാപനം കെട്ടിപ്പടുക്കുക മാത്രമായിരുന്നില്ല. ഓരോ ബിസിനസിനും ആവശ്യമായ talent-ഉം training-ഉം ലഭ്യമാക്കുക, അതിലൂടെ മികച്ച employees-നെയും successful business owners-നെയും വളർത്തുക എന്നതായിരുന്നു.
അനുഭവങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങളും, വീഴ്ചകളിൽ നിന്ന് നേടിയ തിരിച്ചറിവുകളും, സംരംഭകത്വത്തിലേക്കുള്ള വഴിയിൽ കണ്ടെത്തിയ വിജയരഹസ്യങ്ങളും പങ്കുവെക്കുന്ന മറ്റൊരു Spark സ്റ്റോറി കേൾക്കാം
#sparkstories #coffeewithrenku
🎙️𝗦𝗣𝗔𝗥𝗞𝗦𝗧𝗢𝗥𝗜𝗘𝗦 - 𝗖𝗢𝗙𝗙𝗘𝗘 𝗪𝗜𝗧𝗛 𝗥𝗘𝗡𝗞𝗨
—————————————————
𝗚𝗨𝗘𝗦𝗧 𝗗𝗘𝗧𝗔𝗜𝗟𝗦
Prashob T
Director - Fly