20 Nov 2026Friday
SENSEX 81,245.30 ▲ +0.42%NIFTY 50 24,812.55 ▲ +0.38%GOLD (10g) ₹76,450 ▼ -0.12%USD/INR 83.42 ▲ +0.05%BRENT $78.40 ▼ -0.60%
എന്റെ സംരംഭം – സംരംഭകരുടെ വിജയമന്ത്രം
BREAKING
Success Stories

"ഒരു പത്താം ക്ലാസുകാരന്റെ വണ്ടി പ്രാന്ത് ...."ഇന്ന് കോടികളുടെ ബിസിനസ് സാമ്രാജ്യം #safaricars #spark

Spark Stories · 19 Nov 2026 · Watch on YouTube ↗

കരുവാരക്കുണ്ടിൽ നിന്ന് തുടങ്ങി ഇന്ന് കേരളം മുഴുവൻ അറിയപ്പെടുന്ന ഒരു സംരംഭമാണ് അൻഫലിന്റെ Safari Cars.

ചെറുപ്പം മുതൽ ഉണ്ടായിരുന്ന വാഹനങ്ങളോടുള്ള പ്രാന്താണ് പത്താം ക്ലാസിൽ തന്നെ ആദ്യ കച്ചവടത്തിലേക്ക് അൻഫലിനെ എത്തിച്ചത്. വല്ല്യുപ്പ തുടങ്ങി കൊടുത്ത ചെറിയ കച്ചവടത്തിന്റെ ബാലപാഠങ്ങളിൽ നിന്ന് തുടങ്ങി, ബ്രോക്കർ പണിയിലൂടെ വാഹന കച്ചവടത്തിന്റെ ഓരോ വശവും ആഴത്തിൽ പഠിച്ചു.

ആദ്യകാലത്തെ ചില സംരംഭങ്ങൾ പരാജയപ്പെട്ടെങ്കിലും അദ്ദേഹം പിന്മാറിയില്ല. 2014-ൽ വെറും ₹6,000 വാടകയുള്ള സ്ഥലത്ത് Safari Cars Auto Consultants ആരംഭിച്ചു. Alto, Maruti, Scorpio എന്നീ വാഹനങ്ങളുമായി തുടങ്ങിയ യാത്ര പിന്നീട് വലിയ വളർച്ചയിലേക്ക് മാറി.

കോവിഡ് കാലത്ത് സോഷ്യൽ മീഡിയയിലേക്ക് തിരിഞ്ഞതും ഒരു വഴിത്തിരിവായി. അതിനിടയിൽ എടുത്ത മറ്റൊരു നിർണായക തീരുമാനം — ലോൺ സൗകര്യം നിർത്തലാക്കുക. കച്ചവടം തന്നെ പൂട്ടിപ്പോകുമെന്ന് പലരും പറഞ്ഞെങ്കിലും, ആ തീരുമാനത്തിന് പിന്നിൽ ഉറച്ച നിലപാടുണ്ടായിരുന്നു.

ഇന്ന് രണ്ട് ഷോറൂമുകളുള്ള Safari Cars, കൂടുതൽ ഷോറൂമുകളിലേക്ക് വളരാനുള്ള പദ്ധതികളിലാണ്.

ലാഭത്തിനപ്പുറം കസ്റ്റമറോടുള്ള വിശ്വാസം, ടീം വളർത്തുന്നതിലെ ശ്രദ്ധ, Ethics & Morals എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു സംരംഭകനാണ് അൻഫൽ.

കേൾക്കാം അൻഫലിന്റെയും സഫാരികാർസിന്റെയും സ്പാർക്ക് ഉള്ള കഥ
#sparkstories #coffeewithannasusan

🎙️𝗦𝗣𝗔𝗥𝗞𝗦𝗧𝗢𝗥𝗜𝗘𝗦 - 𝗖𝗢𝗙𝗙𝗘𝗘 𝗪𝗜𝗧𝗛 𝗔𝗡𝗡𝗔𝗦𝗨𝗦𝗔𝗡
——————————————————————

𝗚𝗨𝗘𝗦𝗧 𝗗𝗘𝗧𝗔𝗜𝗟𝗦
Anfal Safari
Founder and Chairman of Safari Cars