26 നവംബർ 2026വ്യാഴാഴ്ച
SENSEX 81,245.30 ▲ +0.42%NIFTY 50 24,812.55 ▲ +0.38%GOLD (10g) ₹76,450 ▼ -0.12%USD/INR 83.42 ▲ +0.05%BRENT $78.40 ▼ -0.60%
ഏറ്റവും പുതിയ വാർത്തകൾ · 21:18 IST
എന്റെ സംരംഭം – സംരംഭകരുടെ വിജയമന്ത്രം
ബ്രേക്കിങ്
തദ്ദേശ സ്ഥാപനങ്ങൾക്ക് ₹265.55 കോടി അനുവദിച്ച് കേരള സർക്കാർകേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങൾ വിദേശ വിപണിയിലേക്ക്, കൊച്ചി വിമാനത്താവളത്തിൽ പാക്ക്‌ഹൗസ് ഒരുക്കാൻ സിയാൽമൂന്നര വർഷത്തിൽ ₹30 കോടി കടന്ന് കൊച്ചി വാട്ടർ മെട്രോയുടെ ടിക്കറ്റ് വരുമാനംസംരംഭക വർഷം: കേരളത്തിൽ ഒരു ലക്ഷത്തിലധികം പുതിയ സംരംഭങ്ങൾഓഹരി വിപണി: സെൻസെക്സ് പുതിയ ഉയരത്തിൽ, നിക്ഷേപകർ അറിയേണ്ടത്കേരള സ്റ്റാർട്ടപ്പ് മിഷൻ: പുതിയ ഫണ്ടിങ് പദ്ധതികൾ പ്രഖ്യാപിച്ചുസ്വർണ വില: ഈ ആഴ്ചയിലെ ട്രെൻഡും വിദഗ്ധ വിലയിരുത്തലുംഫിൻടെക് വിപ്ലവം: യുപിഐ ഇടപാടുകൾ റെക്കോർഡിൽ
വാർത്ത

വനിതാ സംരംഭകർക്ക് ദേശീയ വിപണിയൊരുക്കി കുടുംബശ്രീ; വേങ്ങരയിൽ ദേശീയ സരസ് മേള

ഗ്രാമീണ വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് ദേശീയതലത്തിൽ വിപണി കണ്ടെത്തുന്നതിനായി ഡിസംബർ 22 മുതൽ 31 വരെ മലപ്പുറത്ത് ദേശീയ സരസ് മേള സംഘടിപ്പിക്കും.

വനിതാ സംരംഭകർക്ക് ദേശീയ വിപണിയൊരുക്കി കുടുംബശ്രീ; വേങ്ങരയിൽ ദേശീയ സരസ് മേള

കേരളത്തിലെ വനിതാ സംരംഭകർക്ക് കൂടുതൽ വിപണന സാധ്യതകളൊരുക്കാൻ കുടുംബശ്രീ. ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങൾ ദേശീയ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പതിനാലാമത് ദേശീയ സരസ് മേള സംഘടിപ്പിക്കും…

കേരളത്തിലെ വനിതാ സംരംഭകർക്ക് കൂടുതൽ വിപണന സാധ്യതകളൊരുക്കാൻ കുടുംബശ്രീ. ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങൾ ദേശീയ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പതിനാലാമത് ദേശീയ സരസ് മേള സംഘടിപ്പിക്കും.

2026 ഡിസംബർ 22 മുതൽ 31 വരെ മലപ്പുറം ജില്ലയിലെ വേങ്ങര കൂരിയാടാണ് മേള നടക്കുക. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകരുടെ ഉൽപ്പന്ന പ്രദർശനവും വിപണനവും മേളയുടെ ഭാഗമായി ഒരുക്കും.


കുടുംബശ്രീ സംരംഭകരുടെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപ്പാദകരുടെയും ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി മുന്നൂറോളം പ്രദർശന–വിപണന സ്റ്റാളുകൾ സജ്ജമാക്കാനാണ് തീരുമാനം.

കരകൗശല വസ്തുക്കൾ, കൈത്തറി ഉൽപ്പന്നങ്ങൾ, ഭക്ഷ്യോൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, ഗ്രാമീണ മേഖലയിൽ നിർമിക്കുന്ന വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കാൻ മേള അവസരമൊരുക്കും.


ബിസിനസ് ടു ബിസിനസ് ഇന്റർനാഷണൽ പവലിയൻ, ഉൽപ്പന്നങ്ങളുടെ തത്സമയ നിർമാണ പ്രദർശനം തുടങ്ങിയ സംവിധാനങ്ങളും ഇത്തവണ മേളയിൽ ഉൾപ്പെടുത്തും.

ഉൽപ്പന്നങ്ങളുടെ വിപണനത്തിനൊപ്പം പുതിയ ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കാനും ഉപഭോക്തൃ പ്രതികരണങ്ങൾ മനസ്സിലാക്കാനും മറ്റ് സംസ്ഥാനങ്ങളിലെ വിപണി സാധ്യതകൾ തിരിച്ചറിയാനും വനിതാ സംരംഭകർക്ക് ഈ മേള പ്രയോജനപ്പെടും.

പ്രാദേശികമായി പ്രവർത്തിക്കുന്ന ചെറുകിട സംരംഭങ്ങളെ ദേശീയ വിപണിയിലേക്ക് വളർത്തുന്നതിനും വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനും കുടുംബശ്രീയുടെ ഇത്തരം വിപണന സംരംഭങ്ങൾ നിർണായക പങ്കുവഹിക്കുന്നു.

അനുബന്ധ വാർത്തകൾ