20 Nov 2026Friday
SENSEX 81,245.30 ▲ +0.42%NIFTY 50 24,812.55 ▲ +0.38%GOLD (10g) ₹76,450 ▼ -0.12%USD/INR 83.42 ▲ +0.05%BRENT $78.40 ▼ -0.60%
എന്റെ സംരംഭം – സംരംഭകരുടെ വിജയമന്ത്രം
BREAKING
Success Stories

നാല് കൂട്ടുകാർ ചേർന്ന് പടുത്തുയർത്തിയ Air Imarah സാമ്രാജ്യം

Spark Stories · 19 Nov 2026 · Watch on YouTube ↗

180 സ്ക്വയർ ഫീറ്റിന്റെ ചെറിയൊരു ഓഫീസിൽ രണ്ട് കസേരകളുമായി തുടക്കം. ഇന്ന് ഇന്ത്യയിലും ദുബായിലുമായി പ്രവർത്തിക്കുന്ന Air Imarah എന്ന ട്രാവൽ ബ്രാൻഡിലേക്കുള്ള വളർച്ച! മുപ്പത് വയസ്സിന് താഴെയുള്ള നാല് മലയാളി ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ഈ സംരംഭത്തിന് പിന്നിൽ.

സ്വന്തമായി ഒരു ട്രാവൽ കമ്പനി തുടങ്ങണമെന്ന ആഗ്രഹവുമായി മിൻഹാജ് മുന്നോട്ടുവന്നു. ചെന്നൈ എയർപോർട്ടിലെ ജോലി ഉപേക്ഷിച്ച് വെറും മൂന്ന് ദിവസത്തിനുള്ളിൽ റംഷിദും ഒപ്പം ചേർന്നു. ഒരു വർഷത്തിനുശേഷം അനസും ടീമിലെത്തി. വലിയ നിക്ഷേപങ്ങളോ പദ്ധതികളോ ഇല്ലാതെ തുടങ്ങിയ ബിസിനസിൽ കസ്റ്റമർ സർവീസിനും വിശ്വാസത്തിനുമാണ് ഇവർ കൂടുതൽ പ്രാധാന്യം നൽകിയത്.

ദുബായിലേക്ക് ബിസിനസ് വ്യാപിപ്പിക്കണമെന്ന ആഗ്രഹവുമായി മൂവരും യാത്ര തുടങ്ങിയെങ്കിലും . ആദ്യ രണ്ട് യാത്രകളിൽ തീരുമാനമൊന്നും ഉണ്ടായില്ല മൂന്നാമത്തെ യാത്ര വഴിത്തിരിവായി. ദുബായിലെ ട്രാവൽ മേഖലയിൽ പരിചയമുള്ള മിസ്ഹബ് കൂടി ടീമിന്റെ ഭാഗമായതോടെ 2025-ൽ അവിടെയും പ്രവർത്തനം ആരംഭിച്ചു. Air Emirat എന്ന പേരിൽ തുടങ്ങിയ കമ്പനി പിന്നീട് Air Imarah എന്ന പേരിലേക്ക് റീബ്രാൻഡ് ചെയ്തു.

പുതിയ വിപണിയിലെ മത്സരങ്ങളും വിമാന സർവീസുകളെ ബാധിച്ച പ്രതിസന്ധികളും നേരിട്ടാണ് ഇവർ മുന്നോട്ടുപോയത്. ഇന്ന് 25-ലധികം ജീവനക്കാരുള്ള Air Imarah 2030-ഓടെ 20-ലധികം രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും 250-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നത്. 'From World to Kerala' എന്ന ആശയത്തിലൂടെ വിദേശസഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കാനും മലബാർ ടൂറിസത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയുണ്ട്.
#sparkstories #coffeewithannasusan




🎙️𝗦𝗣𝗔𝗥𝗞𝗦𝗧𝗢𝗥𝗜𝗘𝗦 - 𝗖𝗢𝗙𝗙𝗘𝗘 𝗪𝗜𝗧𝗛 𝗔𝗡𝗡𝗔𝗦𝗨𝗦𝗔𝗡
——————————————————————

𝗚𝗨𝗘𝗦𝗧 𝗗𝗘𝗧𝗔𝗜𝗟𝗦

Minhaj K.K
Founder & Chairman

Anas K.H
Co-Founder & CEO

Muhammed Ramshid
Co-Founder & M D

Misan Umair
Co-Founder & BDM

Of Air Imarah Tourism