27 നവംബർ 2026വെള്ളിയാഴ്ച
SENSEX 81,245.30 ▲ +0.42%NIFTY 50 24,812.55 ▲ +0.38%GOLD (10g) ₹76,450 ▼ -0.12%USD/INR 83.42 ▲ +0.05%BRENT $78.40 ▼ -0.60%
ഏറ്റവും പുതിയ വാർത്തകൾ · 12:42 IST
എന്റെ സംരംഭം – സംരംഭകരുടെ വിജയമന്ത്രം
ബ്രേക്കിങ്
തദ്ദേശ സ്ഥാപനങ്ങൾക്ക് ₹265.55 കോടി അനുവദിച്ച് കേരള സർക്കാർകേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങൾ വിദേശ വിപണിയിലേക്ക്, കൊച്ചി വിമാനത്താവളത്തിൽ പാക്ക്‌ഹൗസ് ഒരുക്കാൻ സിയാൽമൂന്നര വർഷത്തിൽ ₹30 കോടി കടന്ന് കൊച്ചി വാട്ടർ മെട്രോയുടെ ടിക്കറ്റ് വരുമാനംസംരംഭക വർഷം: കേരളത്തിൽ ഒരു ലക്ഷത്തിലധികം പുതിയ സംരംഭങ്ങൾഓഹരി വിപണി: സെൻസെക്സ് പുതിയ ഉയരത്തിൽ, നിക്ഷേപകർ അറിയേണ്ടത്കേരള സ്റ്റാർട്ടപ്പ് മിഷൻ: പുതിയ ഫണ്ടിങ് പദ്ധതികൾ പ്രഖ്യാപിച്ചുസ്വർണ വില: ഈ ആഴ്ചയിലെ ട്രെൻഡും വിദഗ്ധ വിലയിരുത്തലുംഫിൻടെക് വിപ്ലവം: യുപിഐ ഇടപാടുകൾ റെക്കോർഡിൽ
വാർത്ത

അമേരിക്കയിലെ കുട്ടികൾക്ക് രണ്ട് SpaceX ഓഹരികൾ വീതം നൽകുമെന്ന് ഇലോൺ മസ്ക്

കുട്ടികളുടെ ഭാവി സമ്പാദ്യം ലക്ഷ്യമിട്ടുള്ള ട്രംപ് അക്കൗണ്ടുകൾ വഴിയാണ് ഓഹരികൾ വിതരണം ചെയ്യാനുള്ള പദ്ധതി.

അമേരിക്കയിലെ കുട്ടികൾക്ക് രണ്ട് SpaceX ഓഹരികൾ വീതം നൽകുമെന്ന് ഇലോൺ മസ്ക്

അമേരിക്കയിലെ കുട്ടികൾക്ക് രണ്ട് SpaceX ഓഹരികൾ വീതം നൽകുമെന്ന് പ്രഖ്യാപിച്ച് ശതകോടീശ്വരനും SpaceX സിഇഒയുമായ ഇലോൺ മസ്ക്. ഒരു ഓഹരി SpaceX കമ്പനിയും മറ്റൊന്ന് മസ്ക് വ്യക്തിപരമായും നൽകുമെന്നാണ് പ്രഖ്യാപനം. നവംബർ 25ന് SpaceX…

അമേരിക്കയിലെ കുട്ടികൾക്ക് രണ്ട് SpaceX ഓഹരികൾ വീതം നൽകുമെന്ന് പ്രഖ്യാപിച്ച് ശതകോടീശ്വരനും SpaceX സിഇഒയുമായ ഇലോൺ മസ്ക്. ഒരു ഓഹരി SpaceX കമ്പനിയും മറ്റൊന്ന് മസ്ക് വ്യക്തിപരമായും നൽകുമെന്നാണ് പ്രഖ്യാപനം.


നവംബർ 25ന് SpaceX പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പ് പ്രകാരം, നിലവിൽ സജീവമായ ട്രംപ് അക്കൗണ്ടുകളിലേക്ക് പുതുതായി ഇഷ്യൂ ചെയ്യുന്ന ക്ലാസ് എ ഓഹരികളിൽ ഒന്ന് വീതം നൽകാനാണ് കമ്പനിയുടെ തീരുമാനം. കമ്പനി നൽകുന്ന അത്രയും ഓഹരികൾ മസ്കും വ്യക്തിപരമായി സംഭാവന ചെയ്യും.

അമേരിക്കയിലെ കുട്ടികൾക്ക് ദീർഘകാല സമ്പാദ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച നികുതി ആനുകൂല്യമുള്ള നിക്ഷേപ അക്കൗണ്ടുകളാണ് ട്രംപ് അക്കൗണ്ടുകൾ.


SpaceX പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ ഗ്വിൻ ഷോട്ട്‌വെല്ലും രണ്ട് ദശലക്ഷത്തിലധികം SpaceX ഓഹരികൾ വ്യക്തിപരമായി സംഭാവന ചെയ്യുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

കുട്ടികളെ ചെറുപ്പത്തിൽത്തന്നെ നിക്ഷേപത്തിന്റെ ഭാഗമാക്കാനും ദീർഘകാല സമ്പാദ്യത്തിന് അവസരമൊരുക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഓഹരി വിതരണം സംബന്ധിച്ച പ്രഖ്യാപനം ഭാവിയിൽ നടപ്പാക്കാനുള്ള പ്രതിജ്ഞയാണ്.

അനുബന്ധ വാർത്തകൾ