27 നവംബർ 2026വെള്ളിയാഴ്ച
SENSEX 81,245.30 ▲ +0.42%NIFTY 50 24,812.55 ▲ +0.38%GOLD (10g) ₹76,450 ▼ -0.12%USD/INR 83.42 ▲ +0.05%BRENT $78.40 ▼ -0.60%
ഏറ്റവും പുതിയ വാർത്തകൾ · 12:42 IST
എന്റെ സംരംഭം – സംരംഭകരുടെ വിജയമന്ത്രം
ബ്രേക്കിങ്
തദ്ദേശ സ്ഥാപനങ്ങൾക്ക് ₹265.55 കോടി അനുവദിച്ച് കേരള സർക്കാർകേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങൾ വിദേശ വിപണിയിലേക്ക്, കൊച്ചി വിമാനത്താവളത്തിൽ പാക്ക്‌ഹൗസ് ഒരുക്കാൻ സിയാൽമൂന്നര വർഷത്തിൽ ₹30 കോടി കടന്ന് കൊച്ചി വാട്ടർ മെട്രോയുടെ ടിക്കറ്റ് വരുമാനംസംരംഭക വർഷം: കേരളത്തിൽ ഒരു ലക്ഷത്തിലധികം പുതിയ സംരംഭങ്ങൾഓഹരി വിപണി: സെൻസെക്സ് പുതിയ ഉയരത്തിൽ, നിക്ഷേപകർ അറിയേണ്ടത്കേരള സ്റ്റാർട്ടപ്പ് മിഷൻ: പുതിയ ഫണ്ടിങ് പദ്ധതികൾ പ്രഖ്യാപിച്ചുസ്വർണ വില: ഈ ആഴ്ചയിലെ ട്രെൻഡും വിദഗ്ധ വിലയിരുത്തലുംഫിൻടെക് വിപ്ലവം: യുപിഐ ഇടപാടുകൾ റെക്കോർഡിൽ
വാർത്ത

ഇന്ത്യയിൽ MSME രജിസ്ട്രേഷൻ 10 കോടി കടന്നു; വനിതാ സംരംഭങ്ങളിലും വൻ മുന്നേറ്റം

വനിതകളുടെ നേതൃത്വത്തിലുള്ള 3.76 കോടി സംരംഭങ്ങൾ രജിസ്റ്റർ ചെയ്തതായി കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയം.

ഇന്ത്യയിൽ MSME രജിസ്ട്രേഷൻ 10 കോടി കടന്നു; വനിതാ സംരംഭങ്ങളിലും വൻ മുന്നേറ്റം

രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ രജിസ്ട്രേഷനിൽ ചരിത്രനേട്ടം. ഉദ്യം രജിസ്ട്രേഷൻ പോർട്ടലും ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോമും വഴിയുള്ള മൊത്തം MSME രജിസ്ട്രേഷനുകൾ 10 കോടി പിന്നിട്ടതായി കേന്ദ്ര ചെറുകിട വ്യവസായ…

രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ രജിസ്ട്രേഷനിൽ ചരിത്രനേട്ടം. ഉദ്യം രജിസ്ട്രേഷൻ പോർട്ടലും ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോമും വഴിയുള്ള മൊത്തം MSME രജിസ്ട്രേഷനുകൾ 10 കോടി പിന്നിട്ടതായി കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയം അറിയിച്ചു.


2026 ഒക്ടോബർ 30നാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. നവംബർ 25ന് കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടു.

രാജ്യത്തെ MSME മേഖലയിൽ വനിതാ സംരംഭകരുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്. വനിതകളുടെ നേതൃത്വത്തിലുള്ള 3.76 കോടി സംരംഭങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൊത്തം രജിസ്ട്രേഷനുകളുടെ 37.8 ശതമാനമാണിത്.


2020 ജൂലൈ ഒന്നിന് ആരംഭിച്ച ഉദ്യം രജിസ്ട്രേഷൻ പോർട്ടൽ സംരംഭങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. പൂർണമായും ഓൺലൈനായും സൗജന്യമായും രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും.

അസംഘടിത മേഖലയിലെ സൂക്ഷ്മ സംരംഭങ്ങളെ ഔദ്യോഗിക സാമ്പത്തിക സംവിധാനത്തിന്റെ ഭാഗമാക്കുന്നതിനായി 2023 ജനുവരിയിൽ ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോമും ആരംഭിച്ചു.


MSME രജിസ്ട്രേഷൻ സംരംഭങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നേടുന്നതിനും യോഗ്യതയ്ക്ക് അനുസരിച്ച് സർക്കാർ സഹായ പദ്ധതികൾ, വായ്പാ സൗകര്യങ്ങൾ, ക്രെഡിറ്റ് ഗ്യാരന്റി പദ്ധതികൾ തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നതിനും സഹായകരമാണ്.


ഔദ്യോഗിക രജിസ്ട്രേഷൻ വെബ്‌സൈറ്റ്: www. udyamregistration.gov.in

അനുബന്ധ വാർത്തകൾ